കോർക്ക്: മാക്റൂമിൽ ജോലിസ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഒരു മരണം. 60 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ അടിയന്തിര സേവനങ്ങൾ എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പനേരത്തിന് ശേഷം മരിക്കുകയായിരുന്നു. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ഹെൽത്ത് ആന്റ് സേഫ്റ്റി അതോറിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post

