Author: sreejithakvijayan

ഡബ്ലിൻ: കൗണ്ട് ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങളെ തുടർന്ന് വിമാനത്താവളം അടച്ചിട്ടു. എയർപോർട്ടിന്റെ പ്രധാനഭാഗത്ത് കൂടി വാനിൽ എത്തിയ മൂന്നംഗ സംഘം പ്രധാനവേലി തകർത്ത് ഉള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ സംഘത്തെ വളഞ്ഞ് പിടികൂടി. സംഭവത്തിൽ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.

Read More

ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇതേ തുടർന്ന് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വരുന്ന ബാങ്ക് ഹോളിഡേ വീക്കെൻഡിൽ നിലവിൽ വരുന്ന ഓറഞ്ച് മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ തുടരും. വിനോദസഞ്ചാരികളും മറ്റും അപകടകരമായ പ്രദേശങ്ങളിൽ തീ കത്തിക്കുകയോ ബാർബിക്യൂ ഉണ്ടാക്കുകയോ ചെയ്യരുത് എന്ന് നിർദ്ദേശമുണ്ട്. മുൻപ് പല തവണ ഇതെല്ലാം കാട്ടു തീയ്ക്ക് കാരണം ആയിട്ടുണ്ട്. ഇതേ തുടർന്നാണ് അധികൃതർ പ്രത്യേകം നിർദ്ദേശം നൽകിയത്. ക്യാം ഫയർ, ബാർബിക്യൂ, സിഗരറ്റ് കത്തിക്കൽ എന്നിവ തീപിടിത്തത്തിന് കാരണം ആകുന്ന സംഭവങ്ങളാണെന്ന് വനം ഏജൻസിയായ Coillte വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ കോട്ടയം സ്വദേശി അന്തരിച്ചു. തോട്ടക്കാട് ഇരവുചിറ, പൂവത്തുംമൂട്ടിൽ വിജയകുമാർ പി നാരായണൻ എന്ന രാജേഷ് ആണ് അന്തരിച്ചത്. 47 വയസ്സായിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‌കരിക്കും. കൗണ്ടി ഡബ്ലിനിലെ സ്വാർഡ്‌സ് എക്‌സ്പ്രസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിജയകുമാർ. ഇതിനിടെയാണ് കുടുംബത്തെയും അയർലന്റിലെ മലയാളി സമൂഹത്തെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട്. വിജയകുമാറിന്റെ ഭൗതികദേഹം മാസി ബ്രദേഴ്‌സ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചു. ഭാര്യയും രണ്ട് മക്കളുമാണ് അദ്ദേഹത്തിനുള്ളത്. ഭാര്യ ആശ കറുകച്ചാൽ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിലെ ജീവനക്കാരിയാണ്.

Read More

ഡബ്ലിൻ: ക്രാന്തി അയർലന്റിന്റെ മെയ്ദിനാഘോഷം വെള്ളിയാഴ്ച (മെയ് 2) നടക്കും. കിൽക്കെനിയിൽ സംഘടിപ്പിക്കുന്ന പരിപാടി കേരള എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഒ ലഫ്‌ളിൻ ഗെയിൽ ജിഎഎ ക്ലബ്ബ് വേദിയാകുന്ന ചടങ്ങിൽ വിപുലമായ ആഘോഷ പരിപാടികളാണ് മെയ്ദിനാഘോഷത്തെ തുടർന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് ആറ് മണിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. പ്രശസ്ത മലയാളി ഗായകൻ അലോഷിയുടെ ഗസൽസന്ധ്യ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഇതിന് പുറമേ കെആർഎസ് കാറ്ററിംഗ് ഗ്രൂപ്പിന്റെ നാടൻ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റ് സിറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം ഈ മാസം 10 ന്. ഇതിനോട് അനുബന്ധിച്ച ഒരുക്കങ്ങൾക്ക് അയർലന്റിലെ സിറോ മലബാർ സഭയുടെ 38 കുർബാന സെന്ററുകളിൽ തുടക്കമായി. അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ കാർമ്മികത്വത്തിലാകും തീർത്ഥാടന ചടങ്ങുകൾ നടക്കുക. അന്നേ ദിവസം രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ അയർലന്റിലെ മുഴുവൻ വിശ്വാസികളും പങ്കുചേരും. രാവിലെ 10 മണിയ്ക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നോക്ക് ബസലിക്കയിൽ തുടക്കമാകും. ആരാധനയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഇതിന് ശേഷം കുർബാനയും പ്രദക്ഷിണവും നടക്കും. തീർത്ഥാടനത്തിൽവച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.

Read More

ഡബ്ലിൻ; ആൻട്രിമിൽ വൻ ലഹരിവേട്ട. 1.5 മില്യൺ യൂറോയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ദുനാഡ്രി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. കൊക്കൈയ്ൻ, കഞ്ചാവ്, വിവിധ തരം ലഹരി ഗുളികകൾ എന്നിവയാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇതിന് പുറമേ ആയുധശേഖരവും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആൻട്രിം പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ വിശദമായ അന്വേഷണം സംഘം ആരംഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലണ്ടിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. രാജ്യത്ത് താപനിലയിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ബുധനാഴ്ച രാജ്യത്തെ താപനില 25 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടാനാണ് സാദ്ധ്യതയെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും മെറ്റ് ഐറാൻ അറിയിച്ചു. ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യവകുപ്പും ജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. പുറത്തിറങ്ങുമ്പോൾ പ്ലാൻസ്‌പെക്ട്രം സൺസ്‌ക്രീൻ ഉപയോഗിക്കണം. തൊപ്പിയും സൺഗ്ലാസും ധരിക്കണമെന്നും നിർദ്ദേശമുണ്ട്. കാട്ടു തീ ഉൾപ്പെടെ പടരാൻ സാദ്ധ്യതയുള്ളതിനാൽ മറ്റ് അനുബന്ധ വകുപ്പുകളും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ വവളർത്ത് മൃഗങ്ങളുമായി വാഹനങ്ങളിൽ പോകുന്നവർക്ക് മുന്നറിയിപ്പ്. വളർത്ത് മൃഗങ്ങളെ ശരിയായ രീതിയിൽ കൊണ്ടുപോയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. An Garda Síochána എന്ന നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി സ്വീകരിക്കുന്നത്. അടുത്തിടെയായി വളർത്ത് മൃഗങ്ങൾ മൂലമുള്ള അപകടങ്ങൾ രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നിയമം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. നിയമലംഘനം നടത്തുന്നവർക്ക് 6000 യൂറോവരെ പിഴ ചുമത്തും. ഇതിന് പുറമേ ലൈസൻസിൽ പോയിന്റുകളും ലഭിക്കും. പൂച്ചകൾ, നായ്ക്കൾ തുടങ്ങിയ വളർത്ത് മൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ കൃത്യമായി വാഹനത്തിനുള്ളിൽ കെട്ടിയിരിക്കണം. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവറുടെ മടിയിലേക്ക് വളർത്ത് മൃഗങ്ങൾ ചാടുന്നതും അതുവഴിയുണ്ടാകുന്ന അപകടങ്ങളും തടയുന്നതിന് വേണ്ടിയാണ് ഇത്. പിൻസീറ്റിൽ ആയിരിക്കണം വളർത്ത് മൃഗങ്ങളെ കെട്ടേണ്ടത്. ദീർഘദൂര യാത്രകളിൽ ഓരോ രണ്ട് മണിക്കൂറിലും യാത്രയ്ക്ക് ഇടവേള നൽകണം. വളർത്ത് മൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നൽകണം എന്നും അറിയിപ്പിൽ റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന അയർലന്റുകാരുടെ എണ്ണത്തിൽ വർദ്ധന. ഇതോടെ ഓസ്‌ട്രേലിയയിൽ താമസമാക്കിയ അയർലന്റുകാരുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. നിലവിൽ അയർലന്റിൽ ജനിച്ച 1,03,080 പേരാണ് തങ്ങളുടെ രാജ്യത്ത് താമസിക്കുന്നത് എന്നാണ് ഓസ്ട്രലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നത്. 2023 ലെ കണക്കുകൾ പ്രകാരം 94,540 അയർലന്റ് സ്വദേശികൾ ആയിരുന്നു ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം 8,500 പേർ പുതുതായി കുടിയേറിപാർത്തു. ഇതോടെയാണ് ആകെ എണ്ണം ഒരു ലക്ഷം കടന്നത്. 2000 ത്തിൽ ഓസ്‌ട്രേലിയയിൽ താമസമാക്കിയ അയർലന്റുകാരുടെ എണ്ണം 55000 ആയിരുന്നു. 25 വർഷങ്ങൾ പിന്നിടുമ്പോൾ പൗരന്മാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ആണ് ഉണ്ടായിരിക്കുന്നത്. വടക്കൻ അയർലന്റിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാർക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ വടക്കൻ അയർലന്റിൽ നിന്നുള്ള 25,920 പേരാണ് ഓസ്‌ട്രേലിയയിൽ താമസിക്കുന്നത്. 2023 നെ അപേക്ഷിച്ച് 860 പേരുടെ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്. 27.1 മില്യണാണ് ഓസ്‌ട്രേലിയയിലെ ആകെ…

Read More

ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ അയർലന്റിന് കനത്ത തിരിച്ചടിയായേക്കുമെന്ന് സൂചന. യൂറോപ്യൻ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക 20 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ അമേരിക്കയുടെ പ്രധാന ആശ്രിതരായ അയർലന്റിന് വലിയ പ്രതിസന്ധിയാകും വിപണിയിൽ നേരിടേണ്ടിവരിക. അടുത്ത ആഴ്ചയാകും ട്രംപ് രാജ്യങ്ങൾക്കായുള്ള പുതിയ താരിഫ് പ്രഖ്യാപിക്കുക. അമേരിക്കയെ പ്രധാന വിപണിയാക്കിയ രാജ്യങ്ങളിൽ മുൻപന്തിയിലാണ് അയർലന്റിന്റെ സ്ഥാനം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ മൂന്ന് ഭാഗവും അയർലന്റ് അമേരിക്കയിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. 2024 ൽ മാത്രം 73 ബില്യൺ യൂറോയുടെ ഉത്പന്നങ്ങളാണ് അയർലന്റ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. 20 ശതമാനം താരിഫ് പ്രാബല്യത്തിൽ വരുമ്പോൾ അയർലന്റിന് കയറ്റുമതിയിൽ 18 ബില്യൺ യൂറോയുടെ നഷ്ടമാണ് ഉണ്ടാകുക എന്നാണ് വിലയിരുത്തൽ. അയർലന്റിലെ ആഭ്യന്തര വിപണിയിലും താരിഫ് വർദ്ധനവിന്റെ തിരിച്ചടി പ്രതിഫലിക്കും. ട്രംപിന്റെ താരിഫ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നിരിക്കേ പ്രതികരണവുമായി ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ രംഗത്ത് എത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ…

Read More