ഡബ്ലിൻ: അയർലന്റിലെ ഭവന രഹിതരുടെ എണ്ണം കുറയ്ക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ. ഭവന രഹിതരുടെ എണ്ണം രാജ്യത്ത് ഉയരുന്നത് തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അയർലന്റിൽ ഭവന രഹിതരുടെ എണ്ണം വീണ്ടും റെക്കോർഡിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭവന രഹിതരുടെ എണ്ണം കുറയ്ക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഭവന രഹിതരുടെ എണ്ണം കുറയും. വീടില്ലാത്തവരുടെ എണ്ണം റെക്കോർഡിൽ എത്തി എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. വാടക കുറയ്ക്കുക എന്നതാണ് ഭവന രഹിതരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു വഴി. ഇത് സാദ്ധ്യമാകണമെങ്കിൽ വീടുകളുടെ വിതരണം കാര്യക്ഷമമാക്കണം.
ദൗർഭാഗ്യവശാൽ വീടുകൾ കൃത്യമായ സമയത്ത് വിതരണം ചെയ്യാൻ സർക്കാരിന് കഴിയുന്നില്ല. ഇതാണ് നമ്മൾ നേരിടുന്ന വെല്ലുവിളി. ഇതാണ് വീടില്ലാത്തവരുടെ എണ്ണം വർദ്ധിക്കാൻ കാരണം എന്നും അദ്ദേഹം പറഞ്ഞു.

