ഡബ്ലിൻ: യുവതിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഡബ്ലിൻ ബാലിഫെർമോട്ട് സ്വദേശി ജാക്ക് കമ്മിൻസിനാണ് കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചത്. 21 വയസ്സാണ് പ്രതിയുടെ പ്രായം. അലന്ന ക്വീൻ ഇൻദ്രിസ് ആണ് പരാതിക്കാരി.
2021 ൽ ആയിരുന്നു സംഭവം. കമ്മിൻസും കൂട്ടുകാരും ചേർന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. ഇതിൽ യുവതിയ്ക്ക് വലത് കണ്ണിന്റെ കാഴ്ച നഷ്ടമായി. ഇതോടെ യുവതി നിയമ നടപടി സ്വീകരിക്കുകയായിരുന്നു. കമ്മിൻസിന് പുറമേ മറ്റ് മൂന്ന് പ്രതികൾ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ട് പേർക്ക് കോടതി ശിക്ഷ വിധിച്ചു. ഒരാൾക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Discussion about this post

