ഡബ്ലിൻ: ജസ്റ്റിൻ കെല്ലി അയർലന്റിലെ പുതിയ ഗാർഡ കമ്മീഷണർ, സെപ്തംബർ 1 ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. നിലവിലെ ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസിന് പകരമായിട്ടാണ് കെല്ലി ചുമതലയേൽക്കുന്നത്. നിലവിൽ ഡെപ്യൂട്ടി കമ്മീഷണർ ആണ് അദ്ദേഹം.
നിയമമന്ത്രി ജെയിംസ് ഒ കെല്ലഗനാണ് പുതിയ ഗാർഡ കമ്മീഷണറെ തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. ജസ്റ്റിൻ കെല്ലിയെ ഗാർഡ കമ്മീഷണറാക്കണമെന്ന തന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതിൽ വലിയ സന്തോഷം. ഗാർഡ കമ്മീഷണർ ആകുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ജസ്റ്റിൻ കെല്ലിയുടെ നിയമനത്തിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ഡ്രൂ ഹാരിസ് പദവി ഒഴിയുന്നത്.
Discussion about this post

