കാവൻ: കൗണ്ടി കാവനിൽ കഞ്ചാവ് വേട്ട. സംഭവത്തിൽ 30 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. 1,25,000 യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്.
കാവനിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലായിരുന്നു ലഹരി ശേഖരം പിടിച്ചെടുത്തത്. യുവാവ് ഗാർഡ സ്റ്റേഷനിലാണ് ഉള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരി വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
Discussion about this post

