ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷം മുതലെടുത്ത് അമിത ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഐറിഷ് പമ്പുടമകൾക്കെതിരെ ഫിയന്ന ഫെയിൽ ടിഡി ഷേയ് ബ്രെണ്ണൻ. ഓരോ പെട്രോൾ സ്റ്റേഷനും അവരുടെ പെട്രോൾ, ഡീസൽ വിലകൾ തത്സമയം പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധമാക്കുന്ന ദേശീയ ‘പമ്പ് വാച്ച്’ സംവിധാനം ഏർപ്പെടുത്തണമെന്ന് ബ്രണ്ണൻ ആവശ്യപ്പെട്ടു. പമ്പുടമകൾ അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ടിഡി രംഗത്ത് എത്തിയിരിക്കുന്നത്.
ഇന്ധന വിലയിൽ മാറ്റം സംഭവിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ പെട്രോൾ പമ്പുകൾ ഇക്കാര്യം വ്യക്തമാക്കണം. ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവ വഴി ഇത് പ്രസിദ്ധീകരിക്കുന്നത് ഡ്രൈവർമാർക്ക് വില എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. രാജ്യത്ത് ഏകദേശം 1,200 പെട്രോൾ പമ്പുകളാണ് ഉള്ളത്. എന്നാൽ ഇവിടെയെത്താതെ പെട്രോൾ വിലകൾ അറിയാനുള്ള മാർഗ്ഗം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

