ലെബനൻ: ലെബനനിലെ ഐറിഷ് സേനാംഗങ്ങൾക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ആയിരുന്നു സൗത്ത് ലെബനനിലെ ഐറിഷ് യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. മിസൈൽ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
സൗത്ത് ലെബനനിൽ ഉണ്ടായ ആക്രമണം അശ്രദ്ധവും അത്യന്തം അപലപനീയവും ആണ്. സമാധാനം കാക്കുക എന്നത് വളരെ പവിത്രമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ പ്രതിരോധിക്കേണ്ടതാണ്- മീഹോൾ മാർട്ടിൻ പറഞ്ഞു.
Discussion about this post

