വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ട്രെയിനുകൾക്ക് നാശനഷ്ടമുണ്ടാക്കി അജ്ഞാത സംഘം. അത്ലോൺ ട്രെയിൻ സ്റ്റേഷനിൽ ആയിരുന്നു സംഭവം. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകളിൽ കുറ്റവാളികൾ ഗ്രാഫിറ്റി വരയ്ക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ നാലിനും ആറിനും ഇടയിൽ ആയിരുന്നു സംഭവം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post

