ബെൽഫാസ്റ്റ്: സഹോദരങ്ങളായ സിംഹങ്ങളുടെ വിയോഗത്തിന്റെ ദു:ഖത്തിൽ ബെൽഫാസ്റ്റ് മൃഗശാല. അപൂർവ്വയിനമായ ബാർബറി ഇനത്തിൽപ്പെട്ട തേബയ്, ഫിദ്ദ എന്നീ സിംഹങ്ങളാണ് മരിച്ചത്. ഇരുവർക്കും അധികൃതർ ദയാവധം അനുവദിക്കുകയായിരുന്നു.
22 വയസ്സാണ് ഇരുവർക്കും. സാധാരണയായി 14 വയസ്സുവരെയാണ് സിംഹങ്ങൾ ജീവിക്കാറുള്ളത്. വയസ്സായ ഇരു സിംഹങ്ങളും അവശനിലയിൽ ആയിരുന്നു. ഇതേ തുടർന്നാണ് ഇവയ്ക്ക് ദയാവധം നൽകാൻ അധികൃതർ തീരുമാനിച്ചത്. ഇവർ ഉൾപ്പെടെ ബാർബറി ഇനത്തിൽപ്പെട്ട മൂന്ന് സിംഹങ്ങളാണ് സൂവിൽ ഉള്ളത്. ഖെയ്സ് എന്ന ആൺ സിംഹം മാത്രമാണ് ഇനി സൂവിൽ ബാക്കിയുള്ളത്.
Discussion about this post

