ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ പരിശോധനകൾ ശക്തമാക്കി പോലീസ്. കള്ളക്കടത്ത് വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി വീറ്റ്ഫീൽഡ് തടവുകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
വിറ്റ്ഫീൽഡിലെ കേന്ദ്രത്തിലേക്ക് ലഹരി എത്തിക്കാൻ പല വഴികളും അന്തേവാസികൾ തേടുന്നുണ്ട്. കഴിഞ്ഞ ദിവസം ഉപേക്ഷിച്ച ജീൻസിൽ നിന്നും ഹെറോയിൻ കണ്ടെടുത്തിരുന്നു. ഇതിന് പുറമേ തടവുകാരനായി എത്തിയ പാക്കേജിലും ലഹരി വസ്തു കണ്ടെടുത്തിരുന്നു.
Discussion about this post

