ഡബ്ലിൻ: ഐറിഷ് മലയാളി അനിൽ രാമപുരത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘ ഞാൻ കണ്ട കുറെ മനുഷ്യർ’ എന്ന് പേരുള്ള പുസ്തകത്തിന്റെ പ്രകാശനമാണ് കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടന്നത്. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. നടൻ ഗിന്നസ് പക്രു പുസ്തകം ഏറ്റുവാങ്ങി.
അയർലൻഡിലെ നഴ്സാണ് അനിൽ രാമപുരം. തന്റെ ജീവിതത്തിലൂടെ കടന്ന് പോയ മനുഷ്യരെക്കുറിച്ചാണ് അദ്ദേഹം പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. ചെറുകഥാ സമാഹരമാണ് ഞാൻ കണ്ട കുറെ മനുഷ്യർ. 10 ചെറുകഥകളാണ് പുസ്തകത്തിൽ ഉള്ളത്. സാഹിത്യകാരി അഡ്വ. രതീദേവി ഷിക്കാഗോയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്. ചിത്രരശ്മി ബുക്സാണ് പ്രസാധകർ.
Discussion about this post

