ഡബ്ലിൻ: അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിക്കാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്. വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. വനിതകൾക്കായുള്ള ഓൺലൈൻ യോഗ സെഷനുകളാണ് ഇതിൽ പ്രധാനപ്പെട്ടത്.
പരിപാടി വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ആനി ഉദ്ഘാടനം ചെയ്യും. യോഗ ട്രെയിനർ സുജ എ.വി ലിബുവാണ് സെഷൻ കൈകാര്യം ചെയ്യുന്നത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് സെഷൻ.
Discussion about this post

