ഡബ്ലിൻ: അയർലൻഡിലേക്ക് കഞ്ചാവെത്തിച്ച സംഭവത്തിൽ അമേരിക്കൻ ബാസ്കറ്റ്ബോൾ താരത്തിന് തടവ് ശിക്ഷ. മൂന്നര വർഷത്തെ തടവ് ശിക്ഷയാണ് 22 കാരനായ ക്രിസ്റ്റാപ്സ് കംബാലയ്ക്ക് കോടതി വിധിച്ചത്. നെവാഡയിലെ ഹെൻഡേഴ്സൺ സ്വദേശിയാണ് കംബാല.
സുഹൃത്തിനെ സഹായിക്കാൻ 3,81,000 യൂറോ വിലവരുന്ന കഞ്ചാവുമായിട്ടായിരുന്നു കംബാല എത്തിയത്. ബാംങ്കോക്കിൽ നിന്നും ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ കംബാലയെ ഇവിടെവച്ച് സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് നടപടി സ്വീകരിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു സംഭവം.
Discussion about this post

