ടെെറാൺ: കൗണ്ടി ടൈറോണിൽ കാറിന് തീപിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഒമാഗിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഇന്നലെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവം അറിഞ്ഞത്. രണ്ട് മണിയോടെയാണ് ഫയർഫോഴ്സിനും വിവരം ലഭിച്ചത്. ഉടനെ എത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
ആരോ മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Discussion about this post

