ഡബ്ലിൻ: അയർലന്റിലെ ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ച് ഇൻഗ്രീഡിയന്റ്സ് ഏഷ്യൻ സൂപ്പർമാർക്കറ്റ്. ന്യൂകാസിലിലെ യൂണിറ്റ് 3 മാർക്കറ്റ് സ്ക്വയറിലാണ് സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ഐറിഷ് മലയാളികൾക്ക് നാട്ടിലെ രുചി ആസ്വദിക്കാനാകും.
ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള പലവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ലഘുഭക്ഷണങ്ങളും സൂപ്പർമാർക്കറ്റിൽ ലഭ്യമാണ്. ഫിലിപ്പീൻസ്, തായ്ലൻഡ്, മലേഷ്യ, ചൈന, സിംഗപ്പൂർ, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ, കെനിയ, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും ഇവിടെ നിന്നും ലഭിക്കും. റെഡി-ടു-ഈറ്റ് ഫ്രോസൺ ഭക്ഷണങ്ങൾ മുതൽ അരി, പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ, അച്ചാറുകൾ, ഡ്രൈ ഫ്രൂട്ട്സ്, മത്സ്യം എന്നിവയും ഇവിടെ ലഭ്യമാണ്.

