ഡബ്ലിൻ: ഫ്ളോറിസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഫ്ളോറിസിന്റെ സ്വാധീന ഫലമായി ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ള എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. അതേസമയം അർദ്ധരാത്രിയോടെ ഫ്ളോറിസ് ചുഴലിക്കാറ്റ് തീരം തൊടുമെന്നായിരുന്നു പ്രവചനങ്ങൾ.
സ്ലിഗോ, മയോ, ഗാൽവെ, ക്ലെയർ എന്നീ കൗണ്ടികളിൽ കാറ്റിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു. പുലർച്ചെ രണ്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഉള്ളത്.
കാവൻ, മൊനാഗൻ, ഡൊണഗൽ, ലെയ്ട്രിം എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെ നാല് മണി മുതൽ മുന്നറിയിപ്പ് നിലവിൽവന്നിട്ടുണ്ട്. വൈകീട്ട് നാല് മണിവരെ മുന്നറിയിപ്പ് നിലനിൽക്കും. മഴയുടെ പശ്ചാത്തലത്തിൽ ഡൊണഗൽ, സ്ലിഗോ, മയോ, ഗാൽവെ എന്നീ കൗണ്ടികളിൽ പുലർച്ചെ രണ്ട് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽ വന്നു. രാവിലെ 10 മണിവരെയാണ് വാണിംഗ് ഉള്ളത്.

