ന്യൂറി: ന്യൂറിയിൽ എടിഎം മെഷീനിൽ നിന്നും പണം കവരാൻ ശ്രമം. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മോഷണ ശ്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ക്ലഫിലെ എടിഎം മെഷീനിൽ ആയിരുന്നു മോഷണ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ 1.30 നും 4 മണിയ്ക്കും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പോലീസ് പറയുന്നത്. എടിഎം തകർത്തായിരുന്നു മോഷ്ടാവ് പണം കവരാൻ ശ്രമിച്ചത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post

