ഡബ്ലിൻ: ഫ്ളോറിസ് കൊടുങ്കാറ്റ് അയർലന്റ് തീരത്തേയ്ക്ക് എത്താൻ മണിക്കൂറുകൾ. ഇന്ന് രാത്രിയോടെ കാറ്റ് ഐറിഷ് തീരം തൊടും. കാറ്റിന്റെ സ്വാധീനഫലമായി അയർലന്റിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ അറിയിച്ചു. എട്ട് കൗണ്ടികളിൽ പുതിയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ലിഗോ, മയോ, ഗാൽവെ, ക്ലെയർ എന്നീ കൗണ്ടികളിൽ കാറ്റിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് പുലർച്ചെ രണ്ട് മണിമുതൽ പ്രാബല്യത്തിൽ വരും. നാളെ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ മുന്നറിയിപ്പ് നിലനിൽക്കുക.
കാവൻ, മൊനാഗൻ, ഡൊണഗൽ, ലെയ്ട്രിം എന്നിവിടങ്ങളിൽ നാളെ പുലർച്ചെ നാല് മണി മുതൽ വൈകീട്ട് നാല് മണിവരെയാണ് യെല്ലോ വാണിംഗ്. മഴയുടെ പശ്ചാത്തലത്തിൽ ഡൊണഗൽ, സ്ലിഗോ, മയോ, ഗാൽവെ എന്നീ കൗണ്ടികളിൽ പുലർച്ചെ രണ്ട് മണി മുതൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിവരെയാണ് വാണിംഗ് ഉള്ളത്. നോർതേൺ അയർലന്റിൽ ആകമാനം രാവിലെ ആറ് മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്ക് യെല്ലോ വാണിംഗ് ഉണ്ട്.

