ഡബ്ലിൻ: അയർലന്റിനെ ഇളക്കിമറിക്കാൻ അതിഗംഭീര സംഗീത നിശയുമായി മലയാളത്തിന്റെ സ്വന്തം വിനീത് ശ്രീനിവാസൻ. അടുത്ത മാസം നടക്കുന്ന വിനീത് ശ്രീനിവാസൻ ആന്റ് ഫ്രണ്ട്സ് ലൈവ് ഇൻ കൺസർട്ടിലാണ് അദ്ദേഹം അയർലന്റിലെ മലയാളി സമൂഹത്തിനായി സംഗീത വിസ്മയം തീർക്കുക. സെപ്തംബർ 20 ന് ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് പരിപാടി.
ഓറ ഇവന്റ്സ് സംഘടിപ്പിക്കുന്ന സംഗീത പരിപാടിയ്ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.ukeventlife.co.uk/Ireland എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിവിഐപി, വിഐപി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ ക്ലാസ്സുകളിൽ ടിക്കറ്റ് ലഭ്യമാണ്.ഗ്രൂപ്പ് ബുക്കിംഗിന്, ഓരോ ടിക്കറ്റിനും 5 യൂറോ കിഴിവ് ലഭിക്കും.

