ഡബ്ലിൻ: പ്രമുഖ മോഡലും സംരംഭകയുമായ ഹിലറി വെസ്റ്റണിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഹിലറിയുടെ വിയോഗം തന്നെ അതിയായ ദു:ഖത്തിലാഴ്ത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു പെന്നിസിന്റെയും ബ്രൗൺ തോമസിന്റെയും വളർച്ചയ്ക്ക് കരുത്തേകിയ ഹിലറി അന്തരിച്ചത്. 83 വയസ്സായിരുന്നു.
ഏവർക്കും അഭിമാനിക്കാവുന്ന ഐറിഷ്- കനേഡിയൻ വ്യക്തിയായിരുന്നു ഹിലറിയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് കഴിഞ്ഞു. അയർലന്റും കാനഡയും തമ്മിലുള്ള ബന്ധത്തിന് നിർണായക സംഭാവനകൾ നൽകാൻ ഹിലറിയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഹിലറിയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

