കെറി: കെറിയിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. ഡീർപാർക്കിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കൗമാരക്കാരന്റെ പരിക്ക് സാരമുളളതാണ്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് കൗമാരക്കാരൻ ചികിത്സയിലുള്ളത്.
ഇന്നലെ വൈകീട്ട് 5.40 ഓടെയായിരുന്നു സംഭവം. കൗമാരക്കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിരുന്നു. ഹെലികോപ്റ്ററിലാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളോട് എത്രയും വേഗം ബന്ധപ്പെടാൻ പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post

