ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ വെടിവയ്പ്പ്. സംഭവത്തിൽ മലയാളിയ്ക്ക് പരിക്കേറ്റു. ക്ലെയർഹാളിന് സമീപം കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിസ ഡെലിവറിയ്ക്ക് പോയതായിരുന്നു മലയാളി യുവാവ്. ഇതിനിടെയായിരുന്നു ആക്രമണം. വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ പരിക്കുകൾ ഗുരുതരമല്ല. ആക്രമണത്തിന്റെ കാരണം ഇതുവരെ പോലീസിന് വ്യക്തമായിട്ടില്ല. വംശീയ ആക്രമണം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

