ലാവോയിസ്: കൗണ്ടി ലാവോയിസിൽ കാണാതായ ആളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേർ അറസ്റ്റിൽ. 50 ഉം 30 ഉം വയസ്സുള്ള സ്ത്രീകളും 30 വയസ്സുള്ള പുരുഷനുമാണ് അറസ്റ്റിലായത്. 56 കാരനായ വില്യം ഡിലാനിയെ ആണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്.
2019 ജനുവരി 30 ന് ഡിലാനിയെ കാണാതെ ആകുകയായിരുന്നു. എന്നാൽ അതേ വർഷം മാർച്ചിലാണ് ഡിലാനിയെ കാണാതെ ആയതായുള്ള വിവരം പോലീസ് അറിയുന്നത്. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ ജൂണിൽ ഇയാൾ മരണപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. പിന്നീട് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
Discussion about this post

