കൊച്ചി : മുനമ്പത്ത് ബിജെപിയ്ക്ക് ജയം . വഖഫ് അധിനിവേശത്തിനെതിരെ പോരാടുന്ന മണ്ണ് ഇത്തവണ ബിജെപിയോടൊപ്പം നിന്നു. മുനമ്പം ഉൾപ്പെടുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിനാണ് വിജയിച്ചത്.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ 42 ഇടത്ത് എൻ ഡി എ കുതിപ്പ് നടത്തുകയാണ് . കോർപ്പറേഷൻ ബിജെപി ഭരിക്കുമെന്ന് കൊടുങ്ങാന്നൂർ ഡിവിഷനിൽ ജയിച്ച വിവി രാജേഷ് പറഞ്ഞു.ബിജെപിയുടെ മേയർ സ്ഥാനാർത്ഥി എന്ന നിലയിൽ പരിഗണിക്കപ്പെടുന്ന നേതാക്കളിൽ ഒരാളാണ് വി വി രാജേഷ്.
Discussion about this post

