ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ വിമാനത്താവളമായ ഡബ്ലിൻ വിമാനത്താവളത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട ബിൽ ഇന്ന് ഡെയ്ലിൽ. ഫിയന്ന ഫെയിൽ നേതാവ് മാൽകം ബൈൺ ആണ് ഇത് സംബന്ധിച്ച ബില്ല് മുന്നോട്ടുവയ്ക്കുന്നത്. ഡബ്ലിൻ വിമാനത്താവളത്തിന്റെ പേര് സീൻ ലെമാസ് ഡബ്ലിൻ ഇന്റർനാഷണൽ എയർപോർട്ട് എന്ന് ആക്കണം എന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
അയർലൻഡിന്റെ മുൻ പ്രധാനമന്ത്രിയാണ് സീൻ ലെമാസ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഡബ്ലിൻ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് മാൽകം ആവശ്യപ്പെടുന്നത്. ആധുനിക അയർലൻഡിനായി നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ടെന്ന് മാൽകം വ്യക്തമാക്കുന്നു. ലോകത്തിലേക്കുള്ള അയർലൻഡിന്റെ വാതിലാണ് ഡബ്ലിൻ വിമാനത്താവളം. അതുകൊണ്ട് തന്നെ സീനിന്റെ പേരാണ് വിമാനത്താവളത്തിന് കൂടുതൽ യോജിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.

