മീത്ത്: കൗണ്ടി മീത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരിൽ മലയാളികളും. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് മലയാളിയാണെന്നാണ് റിപ്പോർട്ടുകൾ. 40 കാരിയായ സ്ത്രീ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. ബ്യൂമൗണ്ട് ആശുപത്രിയിൽ വെന്റിലേറ്ററിലാണ് 40 കാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൗമാരക്കാരിയ്ക്കും പരിക്കുണ്ട്. കുട്ടിയെ ആദ്യ അവർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിതിത്സയ്ക്കായി ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്കും മാറ്റി.
ഗോർമാൻസ്ടൗണിനടുത്ത് കഴിഞ്ഞ ദിവസം ആയിരുന്നു അപകടം ഉണ്ടായത്. 40 കാരിയുടെ കാറും ലോറിയും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Discussion about this post

