തിരുവനന്തപുരത്ത് ; തിരുവനന്തപുരത്ത് ബിജെപിയെ മാറ്റി നിർത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കെ പി സിസി പ്രസിഡന്റ് സണ്ണി ജോസഫ് .
യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണെന്നും, എൽ ഡി എഫിന്റെ കള്ള പ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞുവെന്നും, യുഡി എഫ് വിജയത്തിലേയ്ക്ക് കുതിയ്ക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘ കേരള ജനത അതിശക്തമായ പിന്തുണ ഞങ്ങൾക്ക് നൽകി. സർക്കാരിന്റെ ജനദ്രോഹനയങ്ങൾ ഞങ്ങൾ തുറന്നുകാട്ടി .ജനം അത് മനസിലാക്കി ‘ എന്നും സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരത്തെ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

