ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ അതിക്രമം കാട്ടിയ ലിത്വാനിയൻ പൗരന് ജയിൽ ശിക്ഷ. ഒരു വർഷത്തെ തടവിന് യുവാവിനെ കോടതി ശിക്ഷിച്ചു. വിമാനം നഷ്ടമായെന്ന് ആരോപിച്ചായിരുന്നു ഇയാൾ ഡബ്ലിൻ വിമാനത്താവളത്തിൽ അതിക്രമം നടത്തിയത്.
29 കാരനായ ലൂക്കാസ് കൗനിയറ്റിസാണ് കേസിലെ പ്രതി. വളരെ വൈകിയായിരുന്നു ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. അപ്പോഴേയ്ക്കും വിമാനം പോയിരുന്നു. ഇതിൽ പ്രകോപിതനായ ലൂക്കാസ് സാധനങ്ങൾ നശിപ്പിക്കാൻ തുടങ്ങുകയായിരുന്നു. ടെർമിനൽ വണ്ണിൽ ആയിരുന്നു അതിക്രമം. ഈ വർഷം മാർച്ചിൽ ആയിരുന്നു സംഭവം. 9,400 യൂറോയിലധികം രൂപയുടെ നാശനഷ്ടം ഇയാൾ വിമാനത്താവളത്തിൽ ഉണ്ടാക്കി.
Discussion about this post

