ഡബ്ലിൻ: വിദേശപര്യടനം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഈ വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അംഗോളയിൽ ഇയു- ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മീഹോൾ മാർട്ടിൻ.
തന്റെ ഓരോ വിദേശയാത്രയും അയർലൻഡിന്റെ നന്മയ്ക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ നേതാവാണ് എന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ ഇടപെടേണ്ടത് ആവശ്യമാണ്. ഇത് ഭൂരിഭാഗം ആളുകളും അംഗീകരിക്കുന്നു. രാജ്യത്തിന്റെ അജണ്ട മുന്നോട്ടുവയ്ക്കാൻ വേണ്ടി മാത്രമാണ് വിദേശത്തേയ്ക്ക് പോകുന്നതെന്നും മീഹോൾ മാർട്ടിൻ വ്യക്തമാക്കി.
Discussion about this post

