എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എറണാകുളം ജില്ലയിലെ നഗരസഭകളിൽ യുഡിഎഫിന്റെ സർവ്വാധിപത്യം. 13 നഗരസഭകളിലെ ഫലം പുറത്തുവന്നപ്പോൾ 12 എണ്ണത്തിലും യുഡിഎഫ് വിജയിച്ചു. ഒരു നഗരസഭ എൻഡിഎയും പിടിച്ചെടുത്തു. കനത്ത തിരിച്ചടിയാണ് ഇക്കുറി എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്.
മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ നഗരസഭകളിൽ യുഡിഎഫ് വിജയിച്ചു. ഇക്കുറി തൃപ്പൂണിത്തുറ നഗരസഭ എൻഡിഎയ്ക്കൊപ്പം നിന്നു. തൃപ്പൂണിത്തുറയിൽ 21 സീറ്റുകളിലാണ് എൻഡിഎ നേടിയത്.
Discussion about this post

