ഡബ്ലിൻ: ഈ വർഷത്തെ ഐറിഷ് ഓപ്പൺ ഗോൾഫ് ടൂർണമെന്റ് കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തിയേക്കുമെന്ന് സൂചന. വൈറ്റ്ഹൗസിൽ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ക്ലെയറിലെ ഡൂൺബെഗ് ഹോട്ടലിലാണ് ടൂർണമെന്റ് നടക്കുക. സെപ്തംബറിലാണ് ടൂർണമെന്റ് നടക്കുകയെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

