ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങളുടെ ഭാഗമായി അയർലൻഡിലെ വിവിധയിടങ്ങളിൽ പരേഡുകൾ നടന്നു. ഡബ്ലിൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പരേഡിനായി അണിനിരന്നത്. മറ്റ് ആഘോഷപരിപാടികളും നടന്നു. ഇന്നലെ ആയിരുന്നു സെന്റ് പാട്രിക് ദിനം.
ഡബ്ലിനിൽ നടന്ന പരേഡിൽ പതിനായിരത്തോളം ആളുകൾ പങ്കുകൊണ്ടു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾ പരിപാടിയുടെ ഭാഗമായി. സെന്റ് പാട്രിക് ദിനത്തിന്റെ ഭാഗമായി നടന്ന ദേശീയ പരേഡിൽ 12 ഫ്ളോട്ടുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 150 ലധികം കലാകാരന്മാരും മൂവായിരത്തിലധികം ആളുകളും പങ്കെടുത്തിരുന്നു. അതേസമയം അതീവ സുരക്ഷയിൽ ആയിരുന്നു പരേഡ് ഉൾപ്പെടെയുള്ള പരിപാടികൾ നടന്നത്. ആയിരത്തിലധികം പോലീസുകാർ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിരുന്നു.
Discussion about this post

