ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിൽ. 30 വയസ്സുകാരിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 50 കാരനെ യുവതി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ 50 കാരൻ ജെയിംസ് കനോലി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. യുവതി പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
Discussion about this post

