ബെൽഫാസ്റ്റ്: ഡൺമുറിയിൽ ഉണ്ടായ വെടിവയ്പ്പ് കേസിൽ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ബെൽ സ്റ്റീൽ മാനർ സ്വദേശിയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമമുണ്ടായത്.
ഒരു വർഷമായിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഈ വേളയിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് വരെയാണ് പാരിതോഷികമായി നൽകുക. പ്രതിയുടെ വാഹനത്തിന്റെ വിശദാംശങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. 49 വയസ്സുകാരന് നേർക്ക് ആയിരുന്നു വെടിയുതിർത്തത്.
Discussion about this post

