മയോ: കൗണ്ടി മയോയിൽ വൻ സിഗരറ്റ് വേട്ട. 1 മില്യൺ യൂറോ വിലവരുന്ന സിഗരറ്റുകൾ പിടിച്ചെടുത്തു. ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ ആയിരുന്നു സിഗരറ്റ് ശേഖരം പിടിച്ചെടുത്തത്. 34,000 യൂറോ പണവും പിടിച്ചെടുത്തു.
പ്രദേശത്തെ ഒരു വീട്ടിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഈ വേളയിൽ ആയിരുന്നു സിഗരറ്റുകൾ കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

