ഡബ്ലിൻ: കുട്ടികളിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകുന്നതാണ് അയർലൻഡ് സർക്കാരിന്റെ ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ചൈൽഡ് സപ്പോർട്ട് പേയ്മെന്റ്, വർക്കിംഗ് ഫാമിലി പേയ്മെന്റ് എന്നിവ സംബന്ധിച്ച് സർക്കാരിൽ നിന്നുള്ള നിർണായക നീക്കങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് താൻ കരുതുന്നത്. പക്ഷെ ഇത്തരം ആനുകൂല്യങ്ങൾ വികസിപ്പിക്കാൻ കഴിയില്ലെന്നാണ് സാമൂഹിക സംരക്ഷണ വകുപ്പ് തങ്ങളോട് പറയുന്നത്. എന്നാൽ നിങ്ങളുടെ പ്രതീക്ഷകൾ നടപ്പിലാക്കാനുള്ള പരമാവധി ശ്രമം ഉണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് 19 നും റഷ്യ യുക്രെയ്ൻ യുദ്ധത്തിനും ശേഷം പണപ്പെരുപ്പം വളരെ ഉയരത്തിൽ എത്തിയിരിക്കുന്നു. ഇത് പരിഹരിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.

