ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്വർക്ക് ടീമു (സിഡിഎൻടി)കളുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത് 10,000 കുട്ടികൾ. ജൂലൈ അവസാനം വരെയുള്ള കണക്കുകളാണ് ഇപ്പോൾ എച്ച്എസ്ഇ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കാത്തിരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
ഈ വർഷം ജൂൺവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സിഡിഎൻടിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി 10,961 കുട്ടികളാണ് കാത്തിരിക്കുന്നത്. എന്നാൽ ജൂലൈ ആയപ്പോഴേയ്ക്കും ഇത് 10,714 ആയി. ഇതിൽ 6,957 കുട്ടികൾ 12 മാസമായി ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നവരാണ്.
Discussion about this post

