ഡബ്ലിൻ: ദീർഘകാല താമസസൗകര്യങ്ങൾ നൽകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി ചാരിറ്റിയായ ഡെപോൾ. താമസസൗകര്യം ഒരുക്കി നൽകിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 39 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി എന്നാണ് ഡെപോൾ വ്യക്തമാക്കുന്നത്. അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന സൂചന കൂടിയാണ് ഇത് നൽകുന്നത്.
പുതിയ വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം 1,012 പേർക്ക് ഡെപോൾ സ്ഥിരതാമസത്തിനുള്ള സൗകര്യം നൽകി. 2023 ൽ ഇത് 726 ആയിരുന്നു. 2024 ൽ 9,836 പേർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ ഡെപോൾ നൽകി. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സഹായത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
Discussion about this post

