ഗാൽവെ: ഗാൽവെയിൽ ബസിടിച്ച് വയോധിക മരിച്ചു. വെൽപാർക്കിലെ ഡബ്ലിൻ റോഡിൽ ആയിരുന്നു സംഭവം. 80 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. ബസ് തട്ടി സാരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം ഗാൽവെയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

