ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ആറ് കൗൺസിലുകൾ. ഡബ്ലിൻ സിറ്റി കൗൺസിൽ ഉൾപ്പെടെയാണ് ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. അടുത്ത മാസം 24 ന് ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
ഗാൽവെ, ഡബ്ലിൻ സിറ്റി കൗൺസിലുകളും, റോസ്കോമൺ, ലോംഗ്ഫോർഡ്, ലാവോസ്, ഫിൻഗൽ കൗണ്ടി കൗൺസിലുകളുമാണ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. കോർക്ക് സിറ്റി കൗൺസിൽ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിനെ 10 പേർ അനുകൂലിച്ചപ്പോൾ 15 പേർ എതിർത്തു. ഡബ്ലിൻ സിറ്റി കൗൺസിലിലെ 9 പേർ അനുകൂലിച്ചപ്പോൾ 50 പേർ എതിർക്കുകയായിരുന്നു.
Discussion about this post

