ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ബല്ലിദുഗാൻ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ യുവതികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു. വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് ഇതേ തുടർന്ന് ഉണ്ടായത്.
Discussion about this post

