ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ വീണ്ടും കിടക്കക്ഷാമം രൂക്ഷം. നിലവിൽ 514 രോഗികളാണ് ആശുപത്രിയിൽ കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതിൽ 314 രോഗികൾ എമർജൻസി വിഭാഗത്തിലും 200 പേർ വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകിവരുന്നുണ്ട്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
യൂണിവേഴ്സിറ്റി ലിമെറിക്ക് ആശുപത്രിയിൽ 91 പേരാണ് കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 70 രോഗികളും സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 64 രോഗികളും ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
Discussion about this post

