ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പിൽ മാറ്റം വരുത്തി മെറ്റ് ഐറാൻ. കൂടുതൽ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് വൈകീട്ടോടെ അതിശക്തമായ മഴയാണ് മെറ്റ് ഐറാൻ കൗണ്ടികളിൽ പ്രവചിക്കുന്നത്.
കോർക്ക്, കെറി, കാവൻ, ഡൊണഗൽ, കൊണൗട്ട് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോർക്ക്, കെറി എന്നിവിടങ്ങളിൽ ഇന്ന് രാത്രി 8 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. നാളെ പുലർച്ചെ മൂന്ന് മണിവരെയായിരിക്കും വാണിംഗ് ഉള്ളത്. മറ്റ് മൂന്ന് കൗണ്ടികളിലും രാത്രി 10 മണിയോടെ നിലവിൽവരുന്ന മുന്നറിയിപ്പ് നാളെ പുലർച്ചെ അഞ്ച് മണിവരെ തുടരും.
Discussion about this post

