ലിമെറിക്ക്: ലിമെറിക്കിൽ 15 വർഷം മുൻപ് നടന്ന കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ അറസ്റ്റിൽ. 30 വയസ്സുള്ള സ്ത്രീയും പുരുഷനും 50 പ്രായം തോന്നിയ്ക്കുന്ന മറ്റൊരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ് പോലീസ്.
ബല്ലിനാന്തി ബെഗിൽ താമസിച്ചുപോന്ന 24 കാരനായ ലീ സ്ളാറ്ററിയാണ് കൊല്ലപ്പെട്ടത്. 2010 ൽ ആയിരുന്നു സംഭവം. കാണാതായ സ്ളാറ്ററി കൊല്ലപ്പെട്ടതായും മൃതദേഹം മോയ്റോസിലെ ശ്മശാനത്തുള്ളതായും 2010 മെയ് 31 ന് സ്ളാറ്ററിയുടെ പിതാവിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്ളാറ്ററിയുടെ മൃതദേഹഭാഗം കണ്ടെടുത്തു.
വെടിയേറ്റാണ് ലീ സ്ളാറ്ററി കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

