ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനമിടിച്ച് പശുക്കൾ ചത്തു. ലിഫോർഡിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നിരവധി പശുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.
ആംബുലൻസും, രണ്ട് ട്രക്കുകളുമാണ് പശുക്കളെ ഇടിച്ചത്. രാത്രി റോഡിൽ അലഞ്ഞുതിരിയുന്ന പശുക്കളെയാണ് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിൽ നിന്ന് ഡബ്ലിനിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്.
അതേസമയം വാഹനങ്ങളിലെ ഡ്രൈവർമാർക്കൊന്നും തന്നെ പരിക്കേറ്റിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

