Author: sreejithakvijayan

ഡബ്ലിൻ: സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥി കാതറിൻ കനോലിയെ പിന്തുണച്ച് ഗ്രീൻ പാർട്ടി. പാർട്ടി വക്താവ് റോഡ്രിക്ക് ഒ ഗോർമൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കാതറിൻ കനോലിയുടെ സ്ഥാനാർത്ഥിത്വത്തിന് കരുത്തേറിയിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ കാതറിൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം പാർട്ടിയ്ക്കുള്ളിൽ അഭിപ്രായ വോട്ടെടുപ്പ് നടന്നിരുന്നു. ഇതിന് ശേഷമാണ് കാതറിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചത്. നിലവിൽ സോഷ്യൽ ഡെമോക്രാറ്റ്‌സ്, ലേബർ, പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്നീ പാർട്ടികളുടെയും നിരവധി സ്വതന്ത്ര ടഡിമാരുടെയും സെനറ്റർമാരുടെയും പിന്തുണ കാതറിന് ഉണ്ട്.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ഇവർക്ക് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 60 വയസ്സുള്ള സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ലാറ്റെറാഗിലെ ആർ498 ൽ ആയിരുന്നു അപകടം ഉണ്ടായത്. റോഡിലൂടെ നടന്ന് പോകുകയായിരുന്നു ഇവർ. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ഗാൽവെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു.

Read More

ഡബ്ലിൻ: കഴിഞ്ഞ 16 മാസത്തിനിടെ ഗാർഡ സേനയിൽ നിന്നും പുറത്തായത് 15 ഉദ്യോഗസ്ഥർ. ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയവരാണ് ഇവർ. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് തുടർന്ന് രാജിവച്ച് പോയവരാണ് ഇവരിൽ ഭൂരിഭാഗവും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് സേനയിൽ നിന്നും രണ്ട് ഗാർഡകളെ പിരിച്ചുവിട്ടു. 11 പേർ രാജിവച്ചു. രണ്ട് പേർ വിരമിയ്ക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ. ഇവരിൽ ഒരാൾ സർജന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. 11 പേർ റാങ്ക് ആൻഡ് ഫയൽ ഗാർഡയും മൂന്ന് പേർ ഗാർഡ റിസർവ്വ് ഉദ്യോഗസ്ഥരുമാണ്. അതേസമയം കോടതി ശിക്ഷിക്കുന്നതിന് മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കെ രാജിവച്ചതോ വിരമിച്ചതോ ഉദ്യോഗസ്ഥർ ഇക്കൂട്ടത്തിൽ ഇല്ല. 2020 മുതൽ 198 ഗാർഡകളെ സസ്‌പെൻഡ് ചെയ്തു. ഇതേ കാലയളവിൽ 15,000 പരാതികളാണ് ഗാർഡ ഉദ്യോഗസ്ഥരെക്കുറിച്ച് സേനയ്ക്ക് ലഭിച്ചത്.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ മുൻ പ്രധാനമന്ത്രി ബെർട്ടി അർഹെൻ കോയ്. തനിക്ക് ജിം ഗാവിനെയും ഹെതർ ഹംഫ്രീസിനെയും നന്നായി അറിയാമെന്ന് ആയിരുന്നു ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ആരെയും അമിതമായി പിന്തുണയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാവിന് ആശംസകൾ. സത്യം പറഞ്ഞാൽ ആരെയും താൻ അമിതമായി പിന്തുണയ്ക്കുന്നില്ല. ജിമ്മിനെ തനിക്ക് നന്നായി അറിയാം. ഹെതർ ഹംഫ്രീസിനെയും നന്നായി അറിയാം. ആര് ജയിക്കുമെന്ന് നോക്കാം. പോളിംഗ് ബൂത്തിന്റെ പവിത്രതയെ മാനിച്ചുകൊണ്ട് തന്റെ വോട്ട് സൂക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബെർട്ടിയും തയ്യാറെടുത്തിരുന്നു. എന്നാൽ ഫിയന്ന ഫെയ്ൽ ജിം ഗാവിനെ പിന്തുണയ്ക്കുന്നതായി വ്യക്തമായതോടെ അദ്ദേഹം തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.

Read More

ഡബ്ലിൻ: യൂറോപ്പിൽ ഡിജിറ്റൽ യൂറോ പദ്ധതി ഉടൻ നടപ്പിലാക്കിയേക്കും. ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ തീരുമാനത്തിലെത്തി. ഡിജിറ്റൽ യൂറോയുമായി മുന്നോട്ട് പോകാനാണ് ധനമന്ത്രിമാരുടെ തീരുമാനം. യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ കോപ്പൻഹേഗനിൽ ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡും യൂറോപ്യൻ കമ്മീഷണർ വാൽഡിംഗ് ഡോംബ്രോവ്‌സ്‌കിസുമായി യോഗം ചേർന്നിരുന്നു. ഇതിലാണ് തീരുമാനം ആയത്. യുഎസിന്റെ വിസ, മാസ്റ്റർകാർഡ് സംവിധാനങ്ങൾക്ക് പകരമാകുന്നത് ആണ് പുതിയ ഡിജിറ്റൽ യൂറോ പദ്ധതി.

Read More

ഡബ്ലിൻ: കുടിയേറ്റം സംബന്ധിച്ച ആർടിഇയുടെ ഡോക്യുമെന്ററിയിൽ വിവാദം. അയർലൻഡിലേക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് വിവാദത്തിന് കാരണമായത്. ഭവന നിർമ്മാണ- ആരോഗ്യമേഖലകളിൽ കുടിയേറ്റം ആവശ്യമാണെന്നാണ് ഡോക്യുമെന്ററി പറയുന്നത്. അതേസമയം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയാണ് സർക്കാരും സ്വീകരിക്കുന്നത്. അയർലൻഡിനെ സൃഷ്ടിക്കുന്നത് ആര് ? ( who ‘s building ireland) എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഈ ആഴ്ചയായിരുന്നു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്. അയർലൻഡിന്റെ നിർമ്മാണ മേഖലയ്ക്ക് 40,000 വിദഗ്ധ തൊഴിലാളികളെ ആവശ്യമാണെന്ന് ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നു. എന്നാൽ അയർലൻഡിൽ തൊഴിലാളികളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് എന്തുകൊണ്ടാണ് ആർടിഇ അന്വേഷിക്കാത്തത് എന്നാണ്  വിമർശകരുടെ ചോദ്യം.

Read More

ഡബ്ലിൻ: മാലിന്യസംസ്‌കരണത്തിൽ അലംഭാവം കാണിച്ച് ഐറിഷ് ജനത. രാജ്യത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2024 നാഷണൽ ലിറ്റർ പൊല്യൂഷൻ മോണിറ്ററിംഗ് സിസ്റ്റം ( എൻഎൽപിഎംഎസ് ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഠനം നടത്തിയ 60 ശതമാനം സ്ഥലത്തും മലിനീകരണം വർധിച്ചതായി എൻഎൽപിഎംഎസിന്റെ പഠനത്തിൽ വ്യക്തമാക്കുന്നു. പോയവർഷം 5,579 സർവ്വേകളാണ് പഠനത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ളത്. സിഗരറ്റ് കുറ്റികൾ, ച്യൂയിംഗ് ഗം എന്നിവയാണ് ആളുകൾ ഏറ്റവും കൂടുതലായി അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കൾ. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024 ൽ മലിനീകരണ തോതിൽ 3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം നടത്തിയ സർവ്വേയിൽ 20 ശതമാനത്തിൽ താഴെ പ്രദേശങ്ങൾ മാത്രമാണ് മാലിന്യമില്ലാത്തതായി കണ്ടെത്താൻ കഴിഞ്ഞത്.

Read More

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ രാവിലെ മിൽടൗണിലെ എൻ 17 ൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാറും വാനും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. യുവാവ് ആയിരുന്നു കാറോടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ 20 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് പോലീസിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ ആണ് യുവാവിന്റെ മൃതദേഹം ഉള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: ടോൾ വെട്ടിപ്പിനെ തുടർന്ന് ഡബ്ലിൻ ഷെരിഫ് പിടിച്ചെടുത്തവയിൽ ഓഡിയും ലാൻഡ് റോവറും. ആഡംബര വാഹനങ്ങൾ ഉൾപ്പെടെ 43 ഓളം വാഹനങ്ങളാണ് ജൂൺ വരെ ഡബ്ലിൻ ഷെരിഫ് പിടിച്ചെടുത്തത്. എം50 യിലെ ടോൾ വെട്ടിപ്പിൽ നടപടി നേരിട്ട വാഹനങ്ങളുടെ വിവരങ്ങളാണ് ഇത്. മേഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി, ലാൻഡ് റോവർ എന്നിവയാണ് പിടിച്ചെടുത്ത വാഹനങ്ങളിൽ ഉൾപ്പെടുന്ന ആഡംബര കാറുകൾ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണത്തിൽ 78 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ആറ് മാസത്തിനിടെ 25 കാറുകൾ ആയിരുന്നു പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം ആകെ മൊത്തം 70 വാഹനങ്ങളും പിടിച്ചെടുത്തു.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിൻ ഫെയ്ൻ ആരെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. പിന്തുണ നൽകുന്ന സ്ഥാനാർത്ഥിയെ പാർട്ടി ഇന്ന് പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി രാവിലെ സിൻ ഫെയ്‌നിന്റെ എആർഡി കൗൺസിൽ യോഗം ചേരും. ഇതിന് പിന്നാലെയായിരിക്കും പ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന കാര്യത്തിൽ ഇതുവരെ ഒരു സൂചനയും പാർട്ടി പുറത്തുവിട്ടിട്ടില്ല. നേതൃത്വത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ടിഡിമാരും സെനാറ്റർമാരും നേരത്തെ പ്രതികരിച്ചിരുന്നു.  ദീർഘനാളായി സൂക്ഷിച്ച സസ്‌പെൻസിന് ഇന്ന് തിരശ്ശീല വീഴുമെന്നതിനാൽ വലിയ ആകാംഷയിലെ അയർലൻഡിലെ രാഷ്ട്രീയ ലോകം. ഇന്ന് രാവിലെ 10 മണിയോടെ യോഗം ചേരുമെന്നാണ് വിവരം. ഡബ്ലിനിലാണ് യോഗം. 1 മണിയോടെ ഇത് പൂർത്തിയാകും. ഇതിന് ശേഷം ആയിരിക്കും പ്രഖ്യാപനം.

Read More