ഡബ്ലിൻ: ടോൾ വെട്ടിപ്പിനെ തുടർന്ന് ഡബ്ലിൻ ഷെരിഫ് പിടിച്ചെടുത്തവയിൽ ഓഡിയും ലാൻഡ് റോവറും. ആഡംബര വാഹനങ്ങൾ ഉൾപ്പെടെ 43 ഓളം വാഹനങ്ങളാണ് ജൂൺ വരെ ഡബ്ലിൻ ഷെരിഫ് പിടിച്ചെടുത്തത്. എം50 യിലെ ടോൾ വെട്ടിപ്പിൽ നടപടി നേരിട്ട വാഹനങ്ങളുടെ വിവരങ്ങളാണ് ഇത്.
മേഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി, ലാൻഡ് റോവർ എന്നിവയാണ് പിടിച്ചെടുത്ത വാഹനങ്ങളിൽ ഉൾപ്പെടുന്ന ആഡംബര കാറുകൾ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണത്തിൽ 78 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ആറ് മാസത്തിനിടെ 25 കാറുകൾ ആയിരുന്നു പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം ആകെ മൊത്തം 70 വാഹനങ്ങളും പിടിച്ചെടുത്തു.
Discussion about this post

