ഡബ്ലിൻ: യൂറോപ്പിൽ ഡിജിറ്റൽ യൂറോ പദ്ധതി ഉടൻ നടപ്പിലാക്കിയേക്കും. ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ തീരുമാനത്തിലെത്തി. ഡിജിറ്റൽ യൂറോയുമായി മുന്നോട്ട് പോകാനാണ് ധനമന്ത്രിമാരുടെ തീരുമാനം.
യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ കോപ്പൻഹേഗനിൽ ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡും യൂറോപ്യൻ കമ്മീഷണർ വാൽഡിംഗ് ഡോംബ്രോവ്സ്കിസുമായി യോഗം ചേർന്നിരുന്നു. ഇതിലാണ് തീരുമാനം ആയത്. യുഎസിന്റെ വിസ, മാസ്റ്റർകാർഡ് സംവിധാനങ്ങൾക്ക് പകരമാകുന്നത് ആണ് പുതിയ ഡിജിറ്റൽ യൂറോ പദ്ധതി.
Discussion about this post

