ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ മുൻ പ്രധാനമന്ത്രി ബെർട്ടി അർഹെൻ കോയ്. തനിക്ക് ജിം ഗാവിനെയും ഹെതർ ഹംഫ്രീസിനെയും നന്നായി അറിയാമെന്ന് ആയിരുന്നു ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ആരെയും അമിതമായി പിന്തുണയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗാവിന് ആശംസകൾ. സത്യം പറഞ്ഞാൽ ആരെയും താൻ അമിതമായി പിന്തുണയ്ക്കുന്നില്ല. ജിമ്മിനെ തനിക്ക് നന്നായി അറിയാം. ഹെതർ ഹംഫ്രീസിനെയും നന്നായി അറിയാം. ആര് ജയിക്കുമെന്ന് നോക്കാം. പോളിംഗ് ബൂത്തിന്റെ പവിത്രതയെ മാനിച്ചുകൊണ്ട് തന്റെ വോട്ട് സൂക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബെർട്ടിയും തയ്യാറെടുത്തിരുന്നു. എന്നാൽ ഫിയന്ന ഫെയ്ൽ ജിം ഗാവിനെ പിന്തുണയ്ക്കുന്നതായി വ്യക്തമായതോടെ അദ്ദേഹം തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.

